ഒറ്റപ്പാലത്ത് തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
Sep 12, 2026, 10:58 IST
പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്തെ തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാർ (51) ആണ് മരിച്ചത്. സെപ്റ്റംബർ 11 വെള്ളിയാഴ്ച രാത്രിയോടെയാണ് തോട്ടിൽ മൃതദേഹം കണ്ടത്. തോട്ടിൽ മീൻപിടിക്കാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.
അപകടസ്ഥലത്തിന് സമീപത്തുനിന്നും കെണിയൊരുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇലക്ട്രിക് വയറുകൾ പോലീസ് കണ്ടെടുത്തു. മീൻപിടുത്തത്തിനിടെ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ പൂർണ്ണ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
.jpg)

