കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Two students drowned while bathing in a river during an excursion in Wayanad

കഴിഞ്ഞദിവസം രാത്രിയോടെ വീടിന് സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുകയായിരുന്നു.

കോട്ടയം : കോട്ടയത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പ്പെട്ട വാട്ടർ ടാങ്ക് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരണ്‍ (30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞദിവസം രാത്രിയോടെ വീടിന് സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുകയായിരുന്നു. ഇത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാണാതായ ശരണിനായുള്ള തിരച്ചില്‍ പ്രദേശത്ത് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയിരുന്നു.

Tags