സൗദിയിൽ വെടിയേറ്റ് മരിച്ച കാസർഗോഡ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Jul 2, 2025, 11:32 IST


താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു.
കാസർഗോഡ് : സൗദി പൗരന്റെ വെടിയേറ്റ് മരിച്ച കാസർഗോഡ് സ്വദേശി ബഷീർ അസൈനാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു.
ബിഷയില്‍ നിന്നും 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ രാവിലെയോടെയാണ് സംഭവം ഉണ്ടായത്.13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്നു. വെടിവെപ്പിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
tRootC1469263">ബിഷ കിങ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷമാണ് ഇന്ന് നാട്ടിലെത്തിച്ചത്. സൗദിയ വിമാനത്തിൽ ബിഷയിൽ നിന്ന് ജിദ്ദ വഴി കോഴിക്കോട്ടേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. പിന്നീട് റോഡ് മാര്‍ഗം കാസര്‍ഗോഡിലേക്കും എത്തിച്ചു.
