കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം
Feb 24, 2026, 20:36 IST
കൊച്ചി: കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൂർണ്ണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതശരീരമാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി . മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. പൊക്കിൾ കൊടിപോലും മുറിക്കാത്ത അവസ്ഥയിലാണ് കുഞ്ഞിന്റെ മൃതദേഹം.
tRootC1469263">വേലിയേറ്റത്തിൽ കരക്ക് അടുത്തേക്ക് വന്നതാവാം എന്ന് നാട്ടുകാർ വ്യക്തമാക്കി. മൃതദേഹത്തിന് 24 മണിക്കൂറിൽ അധികം പഴക്കമുണ്ട്. തലയിൽ മുറിവുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കളമേശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
.jpg)


