പാലക്കാട്ടുനിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ

Body of missing youth from Palakkad found in Bharathapuzha
Body of missing youth from Palakkad found in Bharathapuzha

തിരുനാവായ: പാലക്കാട് മങ്കരയില്‍നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. പാലക്കാട് മങ്കര താവളംകൊട്ടിലില്‍ വീട്ടില്‍ നാസറി(43)ന്റെ മൃതദേഹമാണ് തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുഴയിലെ പുല്‍ക്കാട്ടില്‍ കുടുങ്ങിയ നിലയില്‍ വെള്ളിയാഴ്ച രാവിലെ എട്ടോടെ കണ്ടെത്തിയത്.

tRootC1469263">

പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാരുമായി പിണങ്ങി നാസര്‍ വീടുവിട്ടിറങ്ങിയത്. ഒമാനില്‍ പ്രവാസി ആയിരുന്ന നാസര്‍ ദുബായിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് വീടുവിട്ടിറങ്ങിയത്. ബന്ധുക്കളുടെ പരാതിയില്‍ മങ്കര പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags