പരവൂരില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

death

പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

പരവൂരില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശികളായ കണ്ണന്‍, ബിബിന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

നേവിയും, ഫയര്‍ഫോഴ്‌സും, മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

tRootC1469263">

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാര്‍ത്ഥികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടുപേരെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Tags