കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ 21-ന് നാട്ടിലെത്തിക്കും
തൃശൂര്‍ മുടിക്കോട് തെക്കുട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ ആന്‍മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ്
തൃശൂർ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി 21-ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും.
തൃശൂര്‍ മുടിക്കോട് തെക്കുട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ ആന്‍മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടു മണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്നത്.ഓഗസ്റ്റ് 28ാം തിയതിയാണ് കൊല്ലപ്പെട്ടത്. അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിൽ
പോസ്റ്റ്‌മോര്‍ട്ടം, എംബാം ചെയ്യല്‍, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷന്‍ നടപടികള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നത്. വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിച്ച ശേഷം 21-ന് വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ആന്‍ മേരിയുടെ സംസ്‌കാരം ഭര്‍ത്താവിന്റെ ഇടവകയായ കോട്ടയം ചിങ്ങവനം സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തില്‍ ചൊവ്വാഴ്ച നടക്കും.
.jpg)

