മലപ്പുറത്ത് കാണാതായ 2 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മലപ്പുറം ചോക്കാട് പൂക്കോട്ടുംപാടം കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം എട്ടായി. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ശക്തമായ മഴ ദുരന്തം വിതച്ചത്. മലപ്പുറം ചോക്കാട് പൂക്കോട്ടുംപാടം കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
കോട്ടപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വണ്ടൂര്‍ സ്വദേശിയുടേതെന്ന് കരുതുന്ന മൃതദേഹവും കരുവാരക്കുണ്ട് സ്വദേശിയുടെ മൃതദേഹവുമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്കായി തിരച്ചില്‍ തുടരുകയാണ്. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറില്‍ നിരവധി ആളുകള്‍ എത്തിയ സമയത്താണ് കുന്നിന്‍ മുകളില്‍ നിന്ന് വലിയ തോതില്‍ വെള്ളം ഇരച്ചെത്തിയത്. അഞ്ചോളം പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.
.jpg)

