ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ പ്രതിഷേധിച്ച് മന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ 150 പേർക്കെതിരെ കേസ്

google news
police jeep

താ​നൂ​ർ: ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​നൂ​ർ മൂ​ല​ക്ക​ലി​ലെ ഓ​ഫി​സി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച മാ​ർ​ച്ച് ന​ട​ത്തി​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ താ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, മു​സ്‌​ലിം ലീ​ഗ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. അ​ഷ്റ​ഫ്,

ട്ര​ഷ​റ​ർ നൂ​ഹ് ക​രി​ങ്ക​പ്പാ​റ, മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ലാം, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. ഷം​സു​ദ്ദീ​ൻ, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​പി. അ​ലി അ​ക്ബ​ർ, കൗ​ൺ​സി​ല​ർ എം.​പി. ഫൈ​സ​ൽ, യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് പ​റ​പ്പൂ​ത​ടം,

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​വൈ​സ് കു​ണ്ടു​ങ്ങ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് സൈ​ത​ല​വി തൊ​ട്ടി​യി​ൽ, എം.​എ​സ്.​എ​ഫ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാം താ​നൂ​ർ, മു​ഹ​മ്മ​ദ് ആ​ദി​ൽ എ​ന്നി​വ​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന 150 പേ​ർ​ക്കു​മെ​തി​രെ​യാ​ണ് കേ​സ്. അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ലാ​ണി​ത്.

Tags