മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം

Another boat capsizes in Muthalapozhi, another accident
Another boat capsizes in Muthalapozhi, another accident

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു. അഭിജിത്, അഭി, ശ്യാം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം നടന്നത്. എല്ലാവരും നീന്തി രക്ഷപ്പെട്ടു. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മറിഞ്ഞ വള്ളം ഹാർബറിലേക്ക് മാറ്റി.

tRootC1469263">

Tags