വൈക്കത്ത് ബോട്ട് മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല
Updated: Jul 28, 2025, 16:42 IST
ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി എത്തി തിരിച്ചു പോകുമ്ബോഴായിരുന്നു അപകടമുണ്ടായത്
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്ബ്, മുറിഞ്ഞപുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണൻ എന്നയാളെയാണ് കാണാതായത്.ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി എത്തി തിരിച്ചു പോകുമ്ബോഴായിരുന്നു അപകടമുണ്ടായത്.
23 പേര്‍ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റവരെ വൈക്കം താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. കാട്ടിക്കുന്ന് നിന്നും പാണാവള്ളിയിലേക്ക് പോയ വള്ളമായിരുന്നു മറിഞ്ഞത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പാണാവള്ളിയില്‍ നിന്നും കാട്ടിക്കുന്ന് ഭാഗത്തേക്ക് വന്നവരാണ് വള്ളം മറിഞ്ഞു വീണത്.
tRootC1469263">.jpg)


