അബുദാബിയില്‍ ബോട്ട് മറിഞ്ഞ് അപകടം ; വിദ്യാര്‍ത്ഥി മരിച്ചു
May 10, 2023, 14:12 IST

വിനോദ സഞ്ചാര ബോട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തില്‍ പ്രശാന്തിന്റെയും മഞ്ജുഷയുടേയും മകന്‍ പ്രണവ് (7) ആണ് മരിച്ചത്.
അബുദബിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം അബുദാബിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ 21 നാണ് അപകടം. ചികിത്സയിലിരിക്കേ ഞായറാഴ്ചയാണ് മരണം. കാസര്‍കോട് സ്വദേശിയായ ഒരാള്‍ അപകട സ്ഥലത്തു തന്നെ മരിച്ചിരുന്നു.