താനൂരിലെ ബോട്ടപകടം ; അനുശോചനമറിയിച്ച് രാഷ്ട്രപതി
May 8, 2023, 06:55 IST

താനൂരിലെ ബോട്ടപകടത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ട്വിറ്ററിലാണ് രാഷ്ട്രപതി അനുശോചനമറിയിച്ചത്. 'കേരളത്തിലെ മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു' രാഷ്ട്രപതി ട്വീറ്റ് ചെയ്തു.