തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു
Updated: Apr 10, 2026, 10:43 IST
പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സഹായിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണ്ഡപക്കുന്ന് ഭാഗത്ത് വച്ച് അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറിയാണ് അപകടം
തിരുവനന്തപുരം: ബിഎല്‍ഒ ബൈക്കപകടത്തില്‍ മരിച്ചു.തെരഞ്ഞെടുപ്പിന്റെ തലേദിവസം വാമനപുരം നിയോജക മണ്ഡലത്തിലെ മുപ്പതാം നമ്പര്‍ ബൂത്ത് ബിഎല്‍ഒയും മണ്ണന്തല ഗവണ്‍മെന്റ് പ്രസ് ജീവനക്കാരനുമായ വി.എസ് .അനീഷ് (37) ആണ് മരിച്ചത്.
പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സഹായിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ മണ്ഡപക്കുന്ന് ഭാഗത്ത് വച്ച് അനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറിയാണ് അപകടം .കോട്ടുകുന്നം ശുചീന്ദ്ര ഭവനില്‍ ശുചീന്ദ്ര ബാബുവിന്റെ മകനാണ്. ഭാര്യ: പ്രിയ ലക്ഷ്മി(നെല്ലനാട് പഞ്ചായത്ത്). മക്കള്‍: അബനി ലക്ഷ്മി, ആദ്രിയന്‍.
.jpg)


