കള്ളക്കടൽ പ്രതിഭാസം, തിരുവനന്തപുരം കൊല്ലം ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും, വെള്ളിയാഴ്ച (28/08/2026) വൈകുന്നേരം 05.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. 0.9 മുതൽ 1.2 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്തും വെള്ളിയാഴ്ച (28/08/2026) ഉച്ചയ്ക്ക് 02.30 വരെ കടലാക്രമണ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും ലോക്കൽ കാഷനറി സിഗ്‌നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ) തുടർന്നും ഉയർത്തി നിർത്താൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.
.jpg)

