കേരളാ തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
Updated: May 26, 2026, 14:39 IST
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 27-ാം തീയതി വരെ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ: ആലപ്പുഴ അടക്കമുള്ള തീരദേശ മേഖലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തെ തുടർന്നുള്ള കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ജില്ലയിലെ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയുള്ള തീരങ്ങളില്‍ 27-ാം തീയതി രാവിലെ 5:30 മുതല്‍ 28-ാം തീയതി രാത്രി 11:30 വരെ 0.7 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ അടിച്ചുയരാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നിലവിലെ മോശം കാലാവസ്ഥയും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റർ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റും കണക്കിലെടുത്ത് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 27-ാം തീയതി വരെ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
.jpg)

