തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; 'വിവാദം ഉണ്ടാക്കാനുള്ള ഉദ്യോഗസ്ഥ ശ്രമം'; ബിജെപി നിയമ നടപടിക്ക്
ഉദ്യോഗസ്ഥരുടെ നീക്കം മനപൂര്‍വ്വമാണെന്നും ബിജെപി ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപി ചിഹ്നമുള്ള സീല്‍ പ്രത്യക്ഷപ്പെട്ടതില്‍ ബിജെപി നിയമനടപടിക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നീക്കം. സര്‍ക്കുലറില്‍ സീല്‍ പതിഞ്ഞത് വിവാദമുണ്ടാക്കാനുള്ള ഉദ്യോഗസ്ഥ ശ്രമത്തിന്റെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ നീക്കം മനപൂര്‍വ്വമാണെന്നും ബിജെപി ആരോപിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച കത്തിലായിരുന്നു ബജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. സംഭവം കനത്ത വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു
2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലായിരുന്നു ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉള്‍പ്പെട്ടത്. അതേസമയം സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും കത്തില്‍ സീല്‍ പതിച്ചത് ശ്രദ്ധിച്ചില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സംഭവത്തില്‍ മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
.jpg)


