മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ബിജെപി മെഗാഅദാലത്തും ജനസംഗമവും നടത്തി, ബി.ജെ.പിക്ക് രാഷ്ട്രീയം കുടുംബത്തെ നന്നാക്കാനല്ലെന്ന് രാജീവ് ചന്ദ്രശേഖർ
കണ്ണൂര്‍: വികസനം ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി മെഗാഅദാലത്തും ജനസംഗമവും മമ്പറം എജുക്കേഷണല്‍ ട്രസ്റ്റ് ഗ്രൗണ്ടില്‍ നടത്തി. കേന്ദ്ര സഹമന്ത്രി ശോഭ കറന്തലജേ രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്ന് ദീപ പ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പേരാവൂർ മുരിങ്ങോടി കോളനിയിലെ ഉഷ പാറങ്ങോട്ട്, ബാലൻ ധർമ്മടം, പാട്യം പുതിയറ ശാന്ത, പുരുഷോത്തമൻ തളിപ്പറമ്പ് എന്നിവരും നേതാക്കളോടൊപ്പം ഭദ്രദീപം തെളിയിച്ചു.
tRootC1469263">മെഗാഅദാലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെയും സി. സദാനന്ദൻ മാസ്റ്റർ എം പിയും ജനങ്ങളിൽ നിന്നും പരാതികള്‍ നേരിട്ട് സ്വീകരിക്കുച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെയും വികസന മുരടിപ്പിന്റെയും പ്രതീകമായി മാറിയ കേരളത്തില്‍ ജനങ്ങളെ കേള്‍ക്കാന്‍ ഇനി ബിജെപി ഉണ്ടാകുമെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ മുന്നോട്ട് വെക്കുന്നത്. മെഗാ അദാലത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെതടക്കം 20 ഹെല്‍പ് ഡസ്‌ക്കും ഒരുക്കിയിരുന്നു. ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബുദുള്ളക്കുട്ടി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, സെക്രട്ടറി കെ.രഞ്ചിത്ത്, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ , സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, യുവമോർച്ച സംസ്ഥാന ജനറൽ സെകട്ടറി ഗോകുൽ ഗോപിനാഥ്, ദേശീയസമിതിയംഗങ്ങളായ പി.കെ. വേലായുധൻ, സി. രഘുനാഥ്, സംസ്ഥാന സമിതി അംഗങ്ങളായ പി.സത്യപ്രകാശൻ മാസ്റ്റർ, എൻ. ഹരിദാസ്, ബിഡിജെഎസ് ജില്ലാ പ്രസിഡണ് പൈലി വാത്യാട്ട് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ബി ജെ പി സംസ്ഥാന സെൽ കോർഡിനേറ്ററും കോഴിക്കോട് മേഖല പ്രഭാരി അഡ്വ. വി.കെ. സജീവൻ സ്വാഗതം പറഞ്ഞു.
.jpg)


