'2024ൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കും' : എം വി ഗോവിന്ദൻ
May 13, 2023, 09:30 IST

തിരുവനന്തപുരം : 2024ൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കും എന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയെ മാറ്റി നിർത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സ്വാതന്ത്ര്യം വാങ്ങി തന്നത് ഗാന്ധിജി മാത്രം ആണെന്ന അഭിപ്രായം സിപി എമ്മിനില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ രക്തസാക്ഷിത്വം വരിച്ച നിരവധി ആളുകളുണ്ട്. ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും സുബാഷ് ചന്ദ്ര ബോസുമടക്കം രക്തസക്ഷികളുടെ പ്രവർത്തനഫലമായി കൂടിയാണ് സ്വാതന്ത്ര്യം ലഭിച്ചത്. മഹാത്മ ഗാന്ധി മാത്രം നടത്തിയ പരിശ്രമത്തിൻ്റെ ഭാഗമായല്ല സ്വാതന്ത്ര്യം കിട്ടിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.