ബിജെപി രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നാണ് സൂചന.
ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തര്‍ക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം. എംടി രമേശ് മത്സരിച്ചേക്കില്ല. കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നാണ് സൂചന. അടൂരില്‍ ആശാനാഥ് സ്ഥാനാര്‍ത്ഥിയായേക്കും. ആറന്മുള സീറ്റ് ബിഡിജെഎസിന് നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സി സദാനന്ദന്‍ എംപി എന്നിവരും ഉണ്ടായിരുന്നു.
tRootC1469263">സംസ്ഥാന സമിതി നേരത്തെ സമര്‍പ്പിച്ച പട്ടികയിലെ പേരുകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പട്ടിക പുറത്തിറക്കുന്നത്. പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്
.jpg)


