ആര്‍ ശ്രീലേഖയുടെ രാജി പിന്‍വലിപ്പിക്കാന്‍ അനുനയ നീക്കം തുടര്‍ന്ന് ബിജെപി നേതൃത്വം
മേയര്‍ക്ക് രാജി കത്ത് നല്‍കിയ ശ്രീലേഖ നഗരസഭ സെക്രട്ടറിക്ക് രാജി നല്‍കിയിട്ടില്ല.
ആര്‍ ശ്രീലേഖയുടെ രാജി പിന്‍വലിപ്പിക്കാന്‍ അനുനയ നീക്കം തുടര്‍ന്ന് ബിജെപി നേതൃത്വം. കോര്‍പറേഷന്‍ സെക്രട്ടറിക്ക് രാജി നല്‍കുന്നത് ഒഴിവാക്കാനാണ് ശ്രമം. നാളെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയുമായി ചര്‍ച്ച നടത്തും. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മേയര്‍ക്ക് രാജി കത്ത് നല്‍കിയ ശ്രീലേഖ നഗരസഭ സെക്രട്ടറിക്ക് രാജി നല്‍കിയിട്ടില്ല.
രാവിലെ 11.52ന് ശാസ്തമംഗലം വാര്‍ഡിനറെ വാട്‌സ്ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തിലൂടെയാണ് രാജിക്കാര്യം ആര്‍ ശ്രീലേഖ അറിയിക്കുന്നത്. 30 ന് മേയര്‍ക്ക് രാജിക്കത്ത് നല്‍കി. തിങ്കളാഴ്ച് കോപ്പി കലക്ടര്‍ക്കും നല്‍കും. രാജി വ്യക്തിപരമായ കാരണങ്ങളാല്‍. എല്ലാ സ്‌നേഹത്തിനും സഹകരണത്തിനും നന്ദി. മേയര്‍ കത്ത് രഹസ്യമാക്കിവെച്ചതോടെയാണ് രാജിക്കാര്യം പരസ്യമാക്കിയുള്ള ശ്രീലേഖയുടെ നീക്കം. സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി ബിജെപിയില്‍ ചേരുന്നത് 2024ല്‍ ആണ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയായിരുന്നു പ്രചാരണം. ചരിത്രത്തിലാദ്യമായി തലസ്ഥാനഭരണം പിടിച്ചിട്ടും മേയര്‍ സ്ഥാനത്ത് നിന്ന് ശ്രീലേഖയെ വെട്ടി. അന്ന് മുതല്‍ തുടങ്ങിയ അതൃപ്തിയുടെ തുടര്‍ച്ചയാണ് രാജിഭീഷണി. ഏറ്റവും ഒടുവില്‍ ദേശീയവനിതാ കമ്മീഷന്‍ അംഗത്വം ലഭിക്കാത്തതും കാരണമായി.
.jpg)


