താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണന്‍
മോഹനര് തന്ത്രിയെ വേശ്യപ്പുരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണന്‍. ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനു കോടി സ്വാമിഭക്തര്‍ക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം ശബരിമലയില്‍ ആചാര ലംഘനം നടത്തി അശുദ്ധി വരുത്തിയ മനീതീ സംഘം പോലും തന്ത്രി കുടുംബം ചെയ്ത അത്ര അശുദ്ധി ശബരിമലക്ക് ഉണ്ടാക്കിയിട്ടില്ല. മനീതി സംഘം ചെയ്ത അശുദ്ധി പരിഹാര ക്രിയ്യ ചെയ്തു ശുദ്ധമാക്കാന്‍ കഴിയും. മോഹനര് തന്ത്രിയെ വേശ്യപ്പുരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ജയിലില്‍ പോയി ക്രിമിനല്‍ കേസില്‍ വിചാരണ നേരിട്ടു. ധര്‍മ്മ ശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്‌മചര്യ ഭാവ പ്രതിഷ്ഠയുള്ള ശബരിമലയിലെ തന്ത്രിയെയാണ് വേശ്യപ്പുരയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. മോഹനരരുടെ സഹോദരന്‍ രാജീവര് വ്യാജരേഖ ചമച്ച് സ്വര്‍ണ്ണക്കൊള്ള നടത്തിയ രണ്ടു കേസിലെ പ്രതിയാണ്. പ്രതിഷ്ഠാമൂര്‍ത്തിയുടെ പിതൃ സ്ഥാനം തന്ത്രിക്കാണ് എന്നാണ് അവകാശവാദം. അങ്ങിനെയെങ്കില്‍ പുത്ര ഹത്യക്ക് കൂട്ടു നിന്ന പിതാവ് എന്ന ദുഷ്‌പേരുകൂടി രാജീവരര്‍ക്ക് ലഭിക്കും. ഇതിന് എന്തു പരിഹാരമാണുള്ളതെന്നും കെ.എസ്. രാധാകൃഷ്ണന്‍ ചോദിച്ചു. മോഹനര് ജയിലില്‍ കിടന്നപ്പോള്‍ തന്റെ മകന്‍ മഹേശരരെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ഉടമകളാണ് തന്ത്രികളെ നിയമിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ശബരിമല ക്ഷേത്രത്തിന്റെ ഉടമകള്‍. അവര്‍ അത് അംഗീകരിച്ചു
മോഹനരരുടെ മകന്‍ മഹേശ്വരര് തന്ത്രിയായി. രാജീവരര് സ്വര്‍ണ കൊള്ള നടത്തിയതിന് ജയിലില്‍ കിടക്കുകയും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടു വിചാരണ നേരിടുകയും ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന്റെ മകന്‍ ബ്രഹ്‌മദത്തരരെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്ത് നല്‍കിയിരിക്കുന്നു. ക്രിമനല്‍ കേസില്‍ ഉള്‍പ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കള്‍ക്ക് വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേതെന്നും അദ്ദേഹം ചോദിച്ചു.
ക്ഷേത്ര തന്ത്രിമാരെ തല്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ ക്ഷേത്ര ഉടമകള്‍ക്ക് അവകാശമുണ്ടെന്നും ഭരണ ഘടനക്കും നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസരിച്ച് തന്ത്രികളെ മാറ്റാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.jpg)

