അടിയന്തരാവസ്ഥയ്ക്ക് എതിരെ ആർഎസ്എസ് സമരം നടത്തിയിട്ടില്ലെന്ന എം എ ബേബിയുടെ പരാമർശത്തിന് എതിരെ ബിജെപി നേതാവ് കെ ആർ പ്രതാപചന്ദ്ര വർമ്മ

BJP leader KR Pratap Chandra Varma opposes MA Baby's remark that RSS did not protest against Emergency
BJP leader KR Pratap Chandra Varma opposes MA Baby's remark that RSS did not protest against Emergency

തിരുവല്ല : അടിയന്തരാവസ്ഥയ്ക്ക് എതിരെ ആർഎസ്എസ് സമരം നടത്തിയിട്ടില്ല എന്ന സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടെ പരാമർശത്തിന് എതിരെ അടിയന്തരാവസ്ഥയുടെ ഭാഗമായി ജയിൽവാസം അനുഭവിച്ച തലമുതിർന്ന ബിജെപി നേതാവും ദേശീയ സമിതി അംഗവുമായ കെ ആർ പ്രതാപചന്ദ്ര വർമ്മ രംഗത്ത്. 

tRootC1469263">

അടിയന്തരാവസ്ഥയുടെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി എകെജി പഠന ഗവേഷണ കേന്ദ്രം തിരുവനന്തപുരം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയാണ് അടിയന്തരാവസ്ഥ കാലത്ത് ആർഎസ്എസുകാർ സമരം ചെയ്തിട്ടില്ല എന്ന പരാമർശം നടത്തിയത്. അടിയന്തരാവസ്ഥക്കെതിരെ പോരാടിയത് ആർഎസ്എസ് പ്രവർത്തകരാണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ട പശ്ചാത്തലത്തിൽ ആയിരുന്നു ബേബിയുടെ പ്രതികരണം. ഇവയെല്ലാം ഖണ്ഡിച്ചു കൊണ്ടാണ് പ്രതാപം പ്രതികരണവുമായി എത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതാപചന്ദ്ര വർമ്മയുടെ നേതൃത്വത്തിൽ ഉള്ള ആറംഗസംഘം തിരുവല്ല കെഎസ്ആർടിസി ജംഗ്ഷനിൽ അടിയന്തരാവസ്ഥക്കെതിരെ നടത്തിയ സമരത്തിലാണ് അദ്ദേഹവും സംഘവും പിടിയിലായത്.  

ശിക്ഷ വിധിച്ചതിനെ തുടർന്ന് 40 ദിവസം  മാവേലിക്കര സബ് ജയിലിലും തുടർന്നുള്ള സമയം പൂജപ്പുര സെൻട്രൽ ജയിലിലും ആയിരുന്നു തടവ്. ഈ കാലയളവിയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട എസ്എഫ്ഐ നേതാവായിരുന്ന എം എ ബേബി അടങ്ങുന്ന 26 അംഗസംഘം തങ്ങളുടെ ഒപ്പം ജയിലിലെ സെല്ലിൽ എത്തിയതെന്ന് പ്രതാപചന്ദ്ര വർമ്മ ഓർമ്മിക്കുന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് ഉള്ള ഇളവിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ മാപ്പ് എഴുതി നൽകി നൽകി എന്നെ ബേബി അടങ്ങുന്ന സംഘം 20 ദിവസങ്ങൾക്ക് ശേഷം ജയിൽ മോചിതർ ആവുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് , സംസ്ഥാന ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള പ്രതാപചന്ദ്ര വർമ്മ 1987ൽ തിരുവല്ല നിയമസഭാ മണ്ഡലത്തിലേക്കും 1989 ൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലേക്കും 1991 ആറന്മുള നിയോജക മണ്ഡലത്തിലേക്കും രണ്ടായിരത്തിൽ മാമൻ മത്തായി മരിച്ച ശേഷം നടന്ന നിയമസഭ ഉപ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

Tags