ബിജെപി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം; രത്തന്‍ കേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി നിയമിച്ചതിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ

BJP will reward those who steal votes if it does it; BJP leader K. Surendran strongly criticizes Ratan Kelkar's appointment as Chief Minister V.D. Satheesan's secretary

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തന്‍ കേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി നിയമിച്ചതിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ മനോജ് അഗർവാളിനെ ബിജെപി ചീഫ് സെക്രട്ടറി ആക്കിയതിൽ വലിയ കൊള്ളയ്ക്ക് വലിയ പാരിതോഷികം എന്ന് രാഹുൽഗാന്ധി പ്രതികരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍റെ വിമർശനം.

ബംഗാളിൽ ബിജെപി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം. കേരളത്തിൽ വി.ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്‍റെ സൗന്ദര്യമാവും അല്ലെ എന്നാണ് സുരേന്ദ്രൻ കുറിച്ചത്. "കൃത്യം പത്താം ദിവസം കോൺഗ്രസ് ഭരിക്കുന്ന സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്‍റെ സെക്രട്ടറിയായി നിയമിച്ചു. കേരളത്തിൽ എന്താണ് സംഭവിച്ചത് രാഹുൽജി?. ബംഗാളിൽ ബിജെപി ചെയ്താൽ വോട്ടു ചോരിക്കുള്ള സമ്മാനം. കേരളത്തിൽ ശ്രീ.വി.ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്‍റെ സൗന്ദര്യം. രാഹുലും കമ്പനിയും ഭൂലോക ഇരട്ടത്താപ്പ് സംഘം...." എന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.

Tags