പിഎം ശ്രീ പദ്ധതി; വിഡി സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളം പങ്കാളിയാണെന്ന് മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നാലെ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വി ഡി സതീശൻ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കരിക്കുലത്തില്‍ ഇടാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ഇതിന്റെ തെളിവാണെന്നും ഇപ്പോള്‍ തന്നെ ഹയര്‍സെക്കന്‍ഡറിയുടെ പുസ്തകത്തില്‍ എന്‍സിഇആര്‍ടിയാണ് ഇടപെടുന്നതെന്നും ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കുമെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത് കൊടും ചതിയാണ്. അതിന് അവര്‍ കേരള സമൂഹത്തോട് മാപ്പുപറയണം. അതിനുശേഷം മതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍. പടച്ച തമ്പുരാനേ, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കിക്കാന്‍ കഴിഞ്ഞു എന്നത് മലയാളികളുടെ ആകെ അഭിമാനമാണ്. കൊത്തിയ പാമ്പിനെ കൊണ്ടുതന്നെ വിഷമിറപ്പിക്കാന്‍ കഴിയുന്നു എന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനമാണ്'- കെ സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി ഷാജിയൊക്കെ തിരുവനന്തപുരത്ത് ഉണ്ടോയെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. അയാളുടെ പ്രസംഗമൊക്കെ മാധ്യമങ്ങളുടെ ഫയലില്‍ കാണുമല്ലോ. എന്തായിരുന്നു വീരവാദം. വസ്തുകള്‍ പഠിക്കാതെ കേന്ദ്ര പദ്ധതികളെ എതിര്‍ ഇത്രയും നീചമായ രാഷ്ട്രീയം കേരളത്തില്‍ മാത്രമേയുള്ളു. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ഇതിന് ഉത്തരം പറയേണ്ട ബാധ്യത എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
.jpg)

