നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ ബിജെപി നിര്‍ദേശം; ബിജെപി മേഖല പ്രഭാരിമാര്‍ക്ക് മാറ്റം

BJP instructed to prepare for assembly elections; BJP regional in-charges changed

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ ബിജെപി നിര്‍ദേശം. മുന്നൊരുക്കത്തിന്റെ ഭാഗമായി ബിജെപി മേഖല പ്രഭാരിമാര്‍ക്ക് മാറ്റം. അനൂപ് അന്റണിക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലയുടെയും ഷോണ്‍ ജോര്‍ജിന് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയും നല്‍കി. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചുമതല കെ സോമനും തൃശൂര്‍, പാലക്കാട് ജില്ലകളുടെ ചുമതല കെകെ അനീഷ് കുമാറിനും, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളുടെ ചുമതല വികെ സജീവനും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ചുമതല വി ഉണ്ണികൃഷ്ണനുമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം രാജ്യസഭാ എം.പി. വിനോദ് താവ്ഡേയ്ക്ക് ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി. പുതുതായി ദേശീയ സെക്രട്ടറിയായ രാജ്യസഭാ എം.പി. സതീഷ് പൂനിയ പഞ്ചാബിന്റെയും, രാജ്യസഭാ എം.പി. തരുണ്‍ ചുഗ് ഗുജറാത്തിന്റെയും ചുമതലകള്‍ ഏറ്റെടുക്കും.

Tags