എ പത്മകുമാറിന്റെ വീട്ടിലെത്തി ബിജെപി ജില്ലാ നേതൃത്വം ; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ പത്മകുമാര്‍
Mar 11, 2025, 06:15 IST


കൂടിക്കാഴ്ചയ്ക്ക് പത്മകുമാര്‍ തയ്യാറായില്ല.
സിപിഐഎം നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി ബിജെപി ജില്ലാ നേതൃത്വം. ആറന്മുളയിലെ വീട്ടിലേക്കാണ് ബിജെപി ജില്ലാ നേതൃത്വം എത്തിയത്. അതേസമയം കൂടിക്കാഴ്ചയ്ക്ക് പത്മകുമാര്‍ തയ്യാറായില്ല. ജില്ലാ പ്രസിഡണ്ട് വി എ സൂരജ്, ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് വീട്ടിലെത്തിയത്.
സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതില്‍ പത്മകുമാര്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി പത്മകുമാറുമായി ചര്‍ച്ച നടത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും തന്നെ തഴഞ്ഞതാണ് പത്മകുമാറിനെ പരസ്യ പ്രതികരണത്തിലേക്ക് നയിച്ചത്.