കണ്ണൂര്‍ ജില്ലയ്ക്ക് വീണ്ടും അപമാനം, ഇരിക്കൂറില്‍ മൃതദേഹത്തെചൊല്ലി ഏറ്റുമുട്ടിയ സി.പി. എം, ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ നീക്കി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയ്ക്കാകെ അപമാനമായിക്കൊണ്ടു ഇരിക്കൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുയിലൂരില്‍ മരണവീട്ടില്‍ കൂട്ടഅടി. ഇരിക്കൂര്‍ കുയിലൂരിലെ മരണവീട്ടില്‍ ഞായറാഴ്ച്ച രാത്രി ബി.ജെ.പി, സി.പി. എം പ്രവര്‍ത്തകര്‍ മൃതദേഹത്തെ ചൊല്ലിയുളള തര്‍ക്കത്തില്‍ ഇരുവിഭാഗമായി ചേരിതിരിഞ്ഞു ഏറ്റുമുട്ടിയ സംഭവത്തില്‍ ഇരിക്കൂര്‍ പൊലിസ് കണ്ടാലറിയാവുന്ന ഇരുവിഭാഗംപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സി.പി. എം, ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനായി തിങ്കളാഴ്ച്ച വൈകുന്നേരം നാലുമണിക്ക് ഇരിക്കൂര്‍ പൊലിസ് സ്‌റ്റേഷനില്‍ എസ്. ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍സര്‍വകക്ഷിസമാധാനയോഗം വിളിച്ചിട്ടുണ്ട്.ഞായറാഴ്ച്ചയാണ് കുയിലൂരിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി പ്രജിത്ത്(40 ) മരണമടഞ്ഞത്.
പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം അന്നേ ദിവസം വൈകുന്നേരം മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. പ്രജിത്തിന്റെ സഹോദരന്‍ തിരുവനന്തപുരത്തു നിന്നും വരുന്നതിനാല്‍ വൈകിട്ട് ഏഴുമണിവരെവീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയായിരുന്നു. ഇതിനിടെയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ശാന്തിമന്ത്രം മുഴക്കിയത് സി.പി. എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.ബി.ജെ.പി പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലാന്‍ കൈയ്യില്‍ പൂക്കളുമായി നിന്നതോടെ ഇതിനിടെയില്‍ സി.പി. എംപ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കാനെടുക്കുകയായിരുന്നു.
ഇതോടെ മൃതദേഹംകരസ്ഥമാക്കാനായി പിടിവലി തുടങ്ങുകയായിരുന്നു. മൃതദേഹം ബലപ്രയോഗത്തിലൂടെ കരസഥമാക്കിയ ഒരു വിഭാഗം ശ്മശാനത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനു പിന്നാലെ വിറകുകൊളളികളും മറ്റുമായി മറ്റേ വിഭാഗം പിന്‍തുടരുകയായിരുന്നു. ഇതിനിടെയില്‍ ഉന്തും തളളൂം കൂട്ടയടിയും നടന്നു. ഇതിനിടെ പ്രശ്‌നത്തില്‍ ഇടപ്പെട്ട ഇരിക്കൂര്‍ എസ്. ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുളളപൊലിസ് സംഘം എല്ലാവരെയും അവിടുന്ന് ബലപ്രയോഗത്തിലൂടെ മാറ്റി സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന ഐവര്‍ മഠം ജീവനക്കാരെയും ബന്ധുക്കളെയും മാത്രം അവിടെ നിര്‍ത്തി രാത്രി പത്തുമണിയോടെ സംസ്‌കരിക്കുകയായിരുന്നു. ഇരിട്ടി, കരിക്കോട്ടക്കരി, ഇരിക്കൂര്‍ ഉളിക്കല്‍ പൊലിസിന്റെ സാന്നിധ്യത്തിലാണ് മൃതദേഹംസംസ്‌കരിച്ചത്.മുപ്പതോളം പൊലിസുകാരാണ് സംഭവസമയത്ത് അവിടെയുണ്ടായിരുന്നത്.
പൊലിസ് ഇടപെടല്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇരുവിഭാഗം പ്രവര്‍ത്തകരും അവിടെ നിന്നും പിരിഞ്ഞു പോയത്. വിവാഹ വീട്ടിലെ ബോംബെറില്‍ ഒരുവര്‍ഷംമുന്‍പ് തോട്ടടയില്‍ യുവാവ് കൊല്ലപ്പെട്ടതിനു ശേഷം കണ്ണൂര്‍ ജില്ലയ്ക്കു നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവമാണിത്.