BJP കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്

sugathan

തെരഞ്ഞടുപ്പ് അഫിഡവിറ്റിലും രജിസ്റ്ററിലും ഇട്ടിരിക്കുന്ന ഒപ്പുകള്‍ തമ്മില്‍ പ്രകടമായ വ്യാത്യാസമുണ്ടെന്നാണ് ദീപക്ക് വ്യക്തമാക്കിയത്

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് ഇട്ടെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കായിരുന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്

സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. കോര്‍പ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പരിശോധിക്കാനാണ് നീക്കം. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ഏതെങ്കിലും തരത്തില്‍ ക്രിതൃമത്വം കണ്ടെത്തിയാല്‍ കേസ് എടുക്കാനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.തെരഞ്ഞടുപ്പ് അഫിഡവിറ്റിലും രജിസ്റ്ററിലും ഇട്ടിരിക്കുന്ന ഒപ്പുകള്‍ തമ്മില്‍ പ്രകടമായ വ്യാത്യാസമുണ്ടെന്നാണ് ദീപക്ക് വ്യക്തമാക്കിയത്

Tags