ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്

bjp

 ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദം കടുക്കുന്നതിനിടെ പാർട്ടി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവന്നിട്ടും യോഗം വിളിക്കാൻ മടിച്ചുനിന്ന നേതൃത്വം, മുതിർന്ന നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയാണ് ഒടുവിൽ യോഗത്തിന് തയ്യാറായതെന്നാണ് റിപ്പോർട്ട്.

തട്ടിപ്പ് നടത്തിയ നേതാക്കൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് വി. മുരളീധരൻ, കെ. സുരേന്ദ്രൻ പക്ഷങ്ങൾ യോഗത്തിൽ ആവശ്യപ്പെടും. തട്ടിപ്പ് നടത്തിയ നേതാക്കൾക്ക് എതിരെ കടുത്ത നടപടി വേണമെന്നാണ് കോർ കമ്മിറ്റി യോഗത്തിൽ ഇരു വിഭാഗവും ആവശ്യപെടുക.

Tags