ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി
കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്
തിരുവനന്തപുരം: ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. നിലവിൽ ആഭ്യന്തര സെക്രട്ടറിയാണ്. 1992 ബാച്ച് IPS ഉദ്യോഗസ്ഥനാണ്. എ ജയതിലക് 30ന് വിരമിക്കും. ശാരദ മുരളീധരൻ 2025 ഏപ്രിൽ 30-ന് വിരമിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്.
ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി , സഞ്ജീവ് കൗശിക് തുടങ്ങിയ പേരുകളും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിൽ ഉണ്ടായിരുന്നു.
ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജിങ് ഡയറക്ടര്‍, പൊതുമരാമത്ത് വകുപ്പ്, കായിക വകുപ്പുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, സെക്രട്ടറി, ദല്‍ഹി കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍, പരിസ്ഥിതി, വനം മന്ത്രാലയം ജോയിന്റ് സെക്രട്ടറി, പഴ്‌സണല്‍ ആന്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ് എസ്സി/എസ്ടി ക്ഷേമം, സാമൂഹ്യ നീതി എന്നീ വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിങ്ങനെയുള്ള തസ്തികകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളില്‍ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ ബിശ്വനാഥ് സിന്‍ഹ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തിനുശേഷമാണ് സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്
.jpg)

