പക്ഷിപ്പനി: ഇതുവരെ കൊന്നൊടുക്കിയത് 3795 പക്ഷികളെ,, 3 മാസത്തേയ്‌ക്ക് പക്ഷികളെ വളര്‍ത്തുന്നത് നിരോധിച്ചു

duck
duck

പക്ഷികളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച്‌ നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച്‌ കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായശേഷം പ്രത്യേക സംഘമെത്തി തിങ്കളാഴ്ച അണുനശീകരണം നടത്തും.

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുന്നു.വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളില്‍ കള്ളിങ് പൂര്‍ത്തിയായി.

tRootC1469263">

പക്ഷികളെ കൊന്നശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച്‌ നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച്‌ കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായശേഷം പ്രത്യേക സംഘമെത്തി തിങ്കളാഴ്ച അണുനശീകരണം നടത്തും. ഈ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലായെന്ന് അത ത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും ആയതിലേയ്‌ക്ക് സ്‌ക്വാഡ് രൂപീകരിച്ച്‌, കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുമാണ്.

പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്ടഡ് സോണില്‍ കള്ളിങ് പൂര്‍ത്തിയായി. ഇവിടെ മൂന്ന് മാസത്തേയ്‌ക്ക് പക്ഷികളെ വളര്‍ത്തുന്നത് നിരോധിച്ചു. കള്ളിങ് നടക്കുന്ന തകഴി, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്ബലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളുടെ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് നിരോധനം.

ആലപ്പുഴ മുനിസിപ്പാലിറ്റി, അമ്ബലപ്പുഴ സൗത്ത്, അമ്ബലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്, കൈനകരി, ചമ്ബക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, മുട്ടാര്‍, എടത്വ, തകഴി, തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ, കണ്ടല്ലൂര്‍, പത്തിയൂര്‍, മുതുകുളം, കരുവാറ്റ, കുമാരപുരം, ഹരിപ്പാട് മുനിസിപ്പാലിറ്റി, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, ചെറുതന, ചേപ്പാട്, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍, നിരണം, കടപ്ര പഞ്ചായത്തുകളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേയ്‌ക്ക് നിരോധിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവായി

Tags