മരംമുറിക്കലില്‍ പക്ഷിക്കുഞ്ഞുങ്ങള്‍ ചത്ത സംഭവം; തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു

d

അതേസമയം, പരിക്കേറ്റ പന്ത്രണ്ട് നീർക്കാക്കക്കുഞ്ഞുങ്ങളെയും പത്ത് കൊക്കിൻകുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ  രക്ഷപ്പെടുത്തി

 

പാലക്കാട്.  മരംമുറിക്കലില്‍ പക്ഷിക്കുഞ്ഞുങ്ങള്‍ ചത്ത സംഭവത്തിൽ തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു ബസ് സ്റ്റോപ്പിന് സമീപത്തെ ആല്‍മരം വെട്ടിമാറ്റുന്നതിനിടെ പക്ഷിക്കൂടുകള്‍ താഴെ വീഴുകയും, മൂന്ന് നീർക്കാക്കക്കുഞ്ഞുങ്ങളും എട്ട് കൊക്കിൻ കുഞ്ഞുങ്ങളും ദാരുണമായി ചാവുകയും ചെയ്തു. 

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍-4 വിഭാഗത്തില്‍പ്പെട്ട പക്ഷികളാണ് ചത്തത്. അതേസമയം, പരിക്കേറ്റ പന്ത്രണ്ട് നീർക്കാക്കക്കുഞ്ഞുങ്ങളെയും പത്ത് കൊക്കിൻകുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ  രക്ഷപ്പെടുത്തി. ഈ കൃത്യത്തിന് തൊഴിലാളികളെ നിയോഗിച്ച കരാറുകാർക്കെതിരെയും ഉടൻ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 

Tags