മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് മരണപ്പെട്ട ബിന്ദുവിന്‍റെ മകള്‍ ഡിസ്ചാര്‍ജായി

BINDU
BINDU

ജൂലൈ മൂന്നിന് ആശുപത്രിക്കെട്ടിടം തകർന്ന് അമ്മ ബിന്ദു മരണപ്പെട്ടതോടെ ചികിത്സ നിർത്തിവച്ച്‌ നവമി വീട്ടിലേക്ക് മടങ്ങിയിരുന്നു

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്ബ് സ്വദേശിനി ബിന്ദുവിന്‍റെ മകള്‍ നവമി ശസ്ത്രക്രിയയ്ക്കു ശേഷം ഇന്നലെ ഡിസ്ചാർജായി.സഹോദരൻ നവനീത്, ബിന്ദുവിന്‍റെ സഹോദരി രേണുക, ബന്ധു എന്നിവരോ‌ടൊപ്പമാണ് ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍നിന്ന് നവമി മടങ്ങിയത്. 

tRootC1469263">

രേണുകയുടെ മകള്‍ ദിവ്യയുടെ എറണാകുളത്തെ വീട്ടിലാണ് നവമിയെ വിശ്രമത്തിനായി കൊണ്ടുപോയത്. ആംബുലൻസിലായിരുന്നു യാത്ര. ഇനി ഒരു മാസം കഴിഞ്ഞ് വീണ്ടും തുടർപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തണമെന്ന നിർദേശം ഡോക്ടർമാർ നല്‍കിയിട്ടുണ്ട്. 
ശരീരത്തിലുണ്ടായ അണുബാധയെത്തുടർന്ന് കഴിഞ്ഞ ജൂലൈ ഒന്നിനാണ് പിതാവ് വിശ്രുതൻ, അമ്മ ബിന്ദു എന്നിവർ നവമിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തത്.

എന്നാല്‍, ജൂലൈ മൂന്നിന് ആശുപത്രിക്കെട്ടിടം തകർന്ന് അമ്മ ബിന്ദു മരണപ്പെട്ടതോടെ ചികിത്സ നിർത്തിവച്ച്‌ നവമി വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് സംസ്കാര ചടങ്ങുകള്‍ക്കു ശേഷം ജൂലൈ ഏഴിന് വീണ്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി, ഒമ്ബതിന് ശസ്ത്രക്രിയ നടത്തി.

Tags