വടകരയിൽ ദേശീയപാതയിൽ പണിനടക്കുന്ന റോഡിലെ കുഴിയിൽവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്

accident
accident

വടകര: ദേശീയ പാതയിൽ പണിനടക്കുന്ന റോഡിലെ കുഴിയില്‍വീണ ബൈക്ക് യാത്രികന് പരിക്ക്. വടകര തോടന്നൂര്‍ സ്വദേശി കിഴക്കെ പയ്യട കെ.പി. ശ്രീജിത്ത് കുമാര്‍(54)നാണ് പരിക്കേറ്റത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് വീട്ടിലേക്കുപോകുമ്പോള്‍ സ്റ്റാന്‍ഡില്‍നിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്നിടത്തുവെച്ചാണ് ശ്രീജിത്തിന്റെ ബൈക്ക് കുഴിയില്‍വീണത്. വെള്ളക്കെട്ട് കാരണം കുഴി കാണത്തതിനാല്‍ ബൈക്ക് കുഴിയില്‍ വീഴുകയായിരുന്നു.

tRootC1469263">

ബൈക്ക് കുഴിയില്‍വീണ് ഉയര്‍ന്നുപൊങ്ങി കാലില്‍വീഴുകയായിരുന്നെന്ന് ശ്രീജിത്ത് പറഞ്ഞു. വലതുകാലിന് രണ്ട് പൊട്ടലുണ്ട്. കാലിന് കമ്പിയിട്ട് ശ്രീജിത്ത് വീട്ടില്‍ വിശ്രമത്തിലാണ്. ഇടതുകാലിനും കൈക്കും ആഴത്തിലുള്ള മുറിവുമുണ്ട്. രണ്ടാഴ്ചകഴിഞ്ഞ വലതുകാലിന് ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ശ്രീജിത്ത് പറഞ്ഞു.

ദേശീയപാതയില്‍ മഴവെള്ളം കെട്ടിക്കിടന്ന് റോഡില്‍ കുഴിയുണ്ടെന്ന് മനസ്സിലാക്കാന്‍പറ്റാത്ത അവസ്ഥയാണ് വടകരയില്‍. കഴിഞ്ഞദിവസം ഇതേസ്ഥലത്തുവെച്ച് മറ്റൊരു ഇരുചക്രവാഹനയാത്രക്കാരന്‍ കുഴിയില്‍വീണിരുന്നു.

Tags