ബൈക്ക് മോഷ്ടാവിനെ കർണാടകയിൽ നിന്ന് പിടികൂടി

Bike thief caught in Karnataka
Bike thief caught in Karnataka

‌ബത്തേരി: കടയുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടത്തിയയാളെ  പിടികൂടി. കർണാടക, കൗദള്ളി, മുസ്ലിം ബ്ലാക്ക്‌സ്ട്രീറ്റ്, ഇമ്രാൻ ഖാനെയാണ് ബത്തേരി പോലീസ് കൈദള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. 

6/04/25 തിയ്യതി രാത്രിയോടെയാണ് ബത്തേരി, കോട്ടക്കുന്നിലെ ഫുഡ് പോയിൻറ് എന്ന കടയുടെ മുന്നിൽ വെച്ചിരുന്ന 80000 രൂപ വില വരുന്ന സ്‌പ്ലെണ്ടർ ബൈക്ക് മോഷണം പോയത്.  സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ അബ്ദുൽ റസാക്ക്, എസ്.സി.പി.ഒ രജീഷ്, സി.പി. ഒമാരായ അജിത്‌, പ്രിവിൻ ഫ്രാൻസിസ്, ഡ്രൈവർ ലബ്‌നാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
 

tRootC1469263">

Tags