കോട്ടയത്ത്‌ ബൈക്ക് തെന്നിമാറി ബസിനടിയിലേക്ക് മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

acc

ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മണര്‍കാട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

കോട്ടയം: കോട്ടയത്ത് അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡില്‍ നിന്ന് തെന്നി മാറി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അയര്‍ക്കുന്നം സ്വദേശിനി ശ്രീദേവി മനോജാണ് (23) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മണര്‍കാട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

Tags