ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം
May 1, 2026, 08:11 IST
ആലപ്പുഴ ദേശീയപാതയില്‍ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം.
ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. അര്‍ത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകന്‍ അഖില്‍ കൃഷ്ണ(22) ചേര്‍ത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ ദേശീയപാതയില്‍ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. മാര്‍ത്താണ്ഡത്ത് മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് അച്ചു എസ് ദാസ്. പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചേര്‍ത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.
.jpg)

