പൊട്ടിക്കിടന്ന കെഎസ്ഇബിയുടെ സ്റ്റേ വയറില്‍ തല കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

accident 1

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 പൊട്ടിക്കിടന്ന കെഎസ്ഇബിയുടെ സ്റ്റേ വയറില്‍ തല കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് പുത്തൂര്‍ സ്വദേശി ശശികുമാറിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി.

കൊപ്പം ജംഗ്ഷനില്‍ നിന്ന് പുത്തൂരിലേക്ക് പോകുന്നതിനിടെയാണ് ശശികുമാറിന് അപകടം സംഭവിച്ചത്. പൊട്ടിക്കിടന്ന സ്റ്റേ വയറില്‍ തല കുടുങ്ങുകയും തെറിച്ച് റോഡില്‍ വീഴുകയുമായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ വിവരം കെഎസ്ഇബിയില്‍ അറിയിച്ചു. തുടര്‍ന്ന് ജീവനക്കാരെത്തി ഇത് ശരിയാക്കി.

Tags