സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രികനായ ഗൃഹനാഥന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന മകള്‍ ഗുരുതരാവസ്ഥയില്‍

d

സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.

കൊല്ലം: സ്വകാര്യ ബസിടിച്ച്‌ ബൈക്ക് യാത്രികനായ ഗൃഹനാഥന് ദാരുണാന്ത്യം. തൊടിയൂർ സ്വദേശി വിളയില്‍ പടീറ്റതില്‍ ശശി (54) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മകള്‍ ശരണ്യ (27) യെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.

ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്‌ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കില്‍ ഇടിച്ചത്.

ബൈക്കുമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് ശശി. ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം തന്നെ ശശി മരിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags