റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചു ; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

mohanan pillai

വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ശേഷം എതിര്‍ വശത്തുള്ള കടയിലേയ്ക്ക് നടന്നുപോകവെ പള്ളിക്കല്‍ ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

 റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പള്ളിക്കല്‍ വടക്കേപള്ളിക്ക് സമീപം മോഹന വിലാസത്തില്‍ മോഹനന്‍ പിള്ള (66) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കല്‍ പോരേടം റോഡിലായിരുന്നു അപകടം.

സ്‌കൂട്ടിയില്‍ വന്ന മോഹനന്‍ പിള്ള വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ശേഷം എതിര്‍ വശത്തുള്ള കടയിലേയ്ക്ക് നടന്നുപോകവെ പള്ളിക്കല്‍ ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യം പാരിപ്പള്ളി മെഡിക്കല്‍കോളെജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു. ബൈക്കിലുണ്ടായിരുന്ന നിലമേല്‍ സ്വദേശികള്‍ക്കും പരുക്കേറ്റു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മോഹനന്റെ മൃതദേഹം സംസ്‌ക്കരിച്ചു. പള്ളിക്കല്‍ പൊലീസ് കേസെടുത്തു.

Tags