കൊച്ചി വൈപ്പിനിൽ ബൈക്ക് വാഹനാപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

accident
accident

കൊച്ചി : വൈപ്പിൻ പാലത്തിന് സമീപം ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം.

 

Tags