ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍; കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി
Updated: Jul 29, 2026, 14:56 IST
ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ദില്‍ഷാദിനെ സമീത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തി. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ദില്‍ഷാദിനെ സമീത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഘാലയിലെ ഖാസിഹില്‍ ഫോറസ്റ്റ് മേഖലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.നാല് ദിവസമായി ഇയാളുടെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും യാത്ര പോയത്.2-ാം തീയതി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
.jpg)

