പാലാ നഗരസഭയിൽ ബിജു മാത്യൂസ് വൈസ് ചെയർമാൻ; വിജയം LDF പിന്തുണയോടെ
Updated: Sep 16, 2026, 14:41 IST
26 അംഗങ്ങളില്‍ 14 പേരുടെ വോട്ടാണ് ബിജുവിന് കിട്ടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ പനയ്ക്കലിന് 11 വോട്ട് ലഭിച്ചു
കോട്ടയം: പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ തെരഞ്ഞെടുപ്പില്‍ നഗരവികസന മുന്നണി സ്ഥാനാര്‍ഥി ബിജു മാത്യൂസിന് വിജയം. ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് ബിജു മാത്യൂസ് വിജയിച്ചത്.
26 അംഗങ്ങളില്‍ 14 പേരുടെ വോട്ടാണ് ബിജുവിന് കിട്ടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ പനയ്ക്കലിന് 11 വോട്ട് ലഭിച്ചു. ബിജു മാത്യൂസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി അറിയിച്ച് രംഗത്തുവന്ന ടോണി തൈപ്പറമ്പില്‍, ലിസിക്കുട്ടി എന്നിവര്‍ യുഡിഎഫിന് വോട്ട് ചെയ്തു.കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയെ പുറത്താക്കിയാണ് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള നഗരവികസന മുന്നണി പാല നഗരസഭയുടെ ഭരണം പിടിച്ചത്.
.jpg)

