ഡോ വന്ദനയ്ക്ക് വിട നല്‍കി ജന്മ നാട് ; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

google news
doctor

കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം മുട്ടുച്ചിറയിലെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യയാത്ര. ഏക മകള്‍ക്ക് അച്ഛന്‍ മോഹന്‍ദാസും അമ്മ വസന്തകുമാരിയും അന്ത്യ ചുംബനം നല്‍കുന്നത് ഏവരുടേയും കണ്ണു നിറയ്ക്കുന്ന കാഴ്ചയായി.
പ്രിയപ്പെട്ട ഡോക്ടറെ ഒരു നോക്ക് കാണാനായി നൂറുകണക്കിന് ആളുകളാണ് വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷമായിരുന്ന സംസ്‌കാരം
രാവിലെ മുതല്‍ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നു. ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ കാണാനായി എത്തിയത്.

Tags