ഭാരതപുഴ പാലത്തിന് മുകളിൽ നിന്ന് ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് പുഴയിലേക്ക് ചാടിയതായി പരാതി

Complaint filed against a young man who jumped into the river from the top of the Bharatapuzha bridge on a two-wheeler
Complaint filed against a young man who jumped into the river from the top of the Bharatapuzha bridge on a two-wheeler


തൃശൂർ: ലക്കിടിയിൽ ഭാരതപുഴ പാലത്തിന് മുകളിൽ നിന്ന് ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. കാണാതായ പാലക്കാട് ഒലവക്കോട് സ്വദേശി പത്തിരിപ്പാല മങ്കര താവളത്തിൽ താമസിക്കുന്ന നാസറിന് (43) വേണ്ടി ഭാരതപ്പുഴ തടയണയിൽ സ്‌കൂബ സംഘം തെരച്ചിൽ നടത്തി. രാവിലെ തുടങ്ങിയ തെരച്ചിൽ വൈകീട്ട് വരെ തുടർന്നു. ഇന്നലെ പുലർച്ചെ മൂന്നോടെ കാണാതായ യുവാവ് വീട്ടിൽ നിന്ന് പോന്നതായി ബന്ധുക്കൾ മൊഴി നൽകി.

tRootC1469263">

സംശയാസ്പദ സാഹചര്യത്തിൽ ഇരുചക്ര വാഹനം പാലത്തിൽ ഒതുക്കി നിർത്തിയതായി കാണപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ കിഴക്കുഭാഗത്തെ കൈവരിയ്ക്കു മുകളിൽ ആൾ താഴേക്ക് ചാടി എന്നാണ് പോലീസ് സംശയിക്കുന്നത്. ഫയൽ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ എ.കെ. ഗോവിന്ദൻകുട്ടി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രമേഷ് ചന്ദ്ര ബാക്കി റസ്‌ക്യൂ ഓഫീസർമാരായ കൃഷ്ണ പ്രസാദ്, ദിലീപ്, ഗോവിന്ദൻകുട്ടി, ഉബൈദുള്ള , രാജ് നാരായണൻ, ഇല്യാസ്, ജോബിൻ  എന്നിവർ തെരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നു.

Tags