ഭാരതാംബ ചിത്രം ചര്‍ച്ചയാക്കേണ്ട വിഷയമല്ല: വിവാദത്തില്‍ രാജ്ഭവന് അതൃപ്തി


സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച വിവാദം സര്‍ക്കാര്‍ തന്നെ തുടര്‍ന്നുകൊണ്ട് പോകുന്നുവെന്നാണ് രാജ് ഭവന്‍ കാണുന്നത്
ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ വിവാദം തുടരുന്നതില്‍ രാജ്ഭവന് അതൃപ്തി. അമ്മയുടെ കാര്യം പുറത്ത് ചര്‍ച്ച ആക്കുമോയെന്ന ഗവര്‍ണറുടെ, കഴിഞ്ഞ ദിവസത്തെ പ്രതികരണം ഇതിന്റെ കൃത്യമായ സൂചനയാണ്. സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച വിവാദം സര്‍ക്കാര്‍ തന്നെ തുടര്‍ന്നുകൊണ്ട് പോകുന്നുവെന്നാണ് രാജ് ഭവന്‍ കാണുന്നത്. ഗവര്‍ണറുടെ പുതിയ പ്രതികരണത്തിന് ഇന്ന് സി.പി.ഐ നേതാക്കളില്‍ നിന്ന് മറുപടി ഉണ്ടാകും. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രി പി.പ്രസാദ് ഇന്ന് നിലമ്പൂരിലാണ്.
tRootC1469263">പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നടത്താനിരുന്ന സര്‍ക്കാര്‍ പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചത്. എന്നാല്‍ ഇതിനു തയാറാകാത്ത സര്‍ക്കാര്‍ പരിപാടി സെക്രട്ടറിയേറ്റിലേക്കു മാറ്റിയിരുന്നു.

ഇതിന് പിന്നാലെ ഗവര്‍ണര്‍ സ്വന്തം നിലയ്ക്കു പരിപാടി നടത്തി പുഷ്പാര്‍ച്ചന നടത്തി. ഇതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെയാണ് വിവാദങ്ങള്‍ക്ക് വഴിതെളിയുന്നത്. ഗവര്‍ണര്‍ക്കെതിരെ സിപിഐ രാഷ്ട്രപതിക്ക് പരാതി നല്‍കിയിരുന്നു.