ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തില്‍; കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെന്ന് എക്‌സൈസ് മന്ത്രി എം ലിജു
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു. ബെവ്‌കോ ഇപ്പോഴല്ല നഷ്ടത്തിലായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കൊണ്ടാണ് ബെവ്‌കോ സാമ്പത്തിക നഷ്ടത്തിലായത്. ബെവ്‌കോയുടെ ഉള്‍പ്പെടെ വരുമാനം പരമാവധി പിടിച്ചുവാങ്ങാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി ലിജു കുറ്റപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ ബെവ്‌കോയുടെ ഉത്പാദനം 21,000 കോടിയിലേക്ക് വര്‍ധിച്ചു. അഞ്ചു പൈസയായിരുന്ന ഗ്യാലനേജ് ഫീസ് 10 രൂപയായി ഉയര്‍ത്തിയതോടെ, 400 കോടിയില്‍പ്പരം രൂപയാണ് ബെവ്‌കോയ്ക്ക് ഒറ്റയടിക്ക് സര്‍ക്കാരിന് നല്‍കേണ്ടി വന്നത്. ലാഭത്തിന് പുറമേ, റിസര്‍വ് ഫണ്ടില്‍ നിന്നു കൂടി പണമെടുത്ത് കൊടുക്കേണ്ടി വന്നു. അതാണ് നഷ്ടത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം മാത്രം 180 കോടി നഷ്ടമായിയെന്നും മന്ത്രി പറഞ്ഞു. വെയര്‍ഹൗസില്‍ നിന്നും ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റുമ്പോള്‍ സര്‍ക്കാരിന് നല്‍കിയിരുന്ന തുകയാണ് ഗ്യാലനേജ് ഫീസ്. അത് 5 പൈസയില്‍ നിന്നും 10 രൂപയാക്കി ഉയര്‍ത്തിയതോടെ, 10 കോടി ഗ്യാലനേജ് ഫീസ് നല്‍കിയിരുന്നയിടത്ത് ഒറ്റയടിക്ക് 200 കോടിയായി ഉയര്‍ന്നു. ഈ നടപടിയെ ബെവ്‌കോ നേരത്തെ തന്നെ എതിര്‍ത്തിരുന്നതാണെന്നും എക്‌സൈസ് മന്ത്രി ലിജു വ്യക്തമാക്കി.
.jpg)

