സംസ്ഥാനത്തെ മികച്ച റസിഡൻസ് അസോസിയേഷനുള്ള പുരസ്‌കാരം തളിപ്പറമ്പിലെ പഞ്ചവടിക്ക്

Award for the state's best residents' association goes to Panchavati in Taliparamba.

2008 ലാണ് പഞ്ചവടി റെസിസ്റ്റൻസ് അസോസിയേഷൻ രൂപീകരിച്ചത്. 40 കുടുംബങ്ങൾ മാത്രം ഉണ്ടായിരുന്ന കൂട്ടായ്മയിൽ ഇപ്പോൾ 82 കുടുംബങ്ങൾ മെമ്പർമാർ ആയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, പരിസര ശുചീകരണം, വികസന പ്രവർത്തനങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ജൈവ പച്ചക്കറി കൃഷി, തൂഫാൻ വളണ്ടിയർ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കാണ് അസോസിയേഷൻ നേതൃത്വം നൽകി വരുന്നത്. പ്രവർത്തന മികവിന് ഇതിനോടകം തന്നെ നിരവധി അവാർഡുകൾ അസോസിയേഷൻ കരസ്ഥമാക്കിയിട്ടുണ്ട്. 

 തളിപ്പറമ്പ് : സംസ്ഥാനത്തെ ഏറ്റവും മികച്ച റസിഡൻസ് അസോസിയേഷനുള്ള പുരസ്‌കാരം സ്വന്തമാക്കി തളിപ്പറമ്പ് തൃച്ചംബരത്തെ പഞ്ചവടി റെസിഡൻസ് അസോസിയേഷൻ. എറണാകുളത്ത് വച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൽ നിന്നും ഭാരവാഹികൾ പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തളിപ്പറമ്പിൽ പറഞ്ഞു. 

2008 ലാണ് പഞ്ചവടി റെസിസ്റ്റൻസ് അസോസിയേഷൻ രൂപീകരിച്ചത്. 40 കുടുംബങ്ങൾ മാത്രം ഉണ്ടായിരുന്ന കൂട്ടായ്മയിൽ ഇപ്പോൾ 82 കുടുംബങ്ങൾ മെമ്പർമാർ ആയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, പരിസര ശുചീകരണം, വികസന പ്രവർത്തനങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ജൈവ പച്ചക്കറി കൃഷി, തൂഫാൻ വളണ്ടിയർ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കാണ് അസോസിയേഷൻ നേതൃത്വം നൽകി വരുന്നത്. പ്രവർത്തന മികവിന് ഇതിനോടകം തന്നെ നിരവധി അവാർഡുകൾ അസോസിയേഷൻ കരസ്ഥമാക്കിയിട്ടുണ്ട്. 

കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഏർപ്പെടുത്തിയ  സംസ്ഥാനത്തെ ഏറ്റവും മികച്ച റെസിഡൻസ് അസോസിയേഷനുള്ള പുരസ്‌കാരമാണ് പഞ്ചവടി റെസിഡൻസ് അസോസിയേഷന് ലഭിച്ചിരിക്കുന്നത്.പതിനേഴായിരത്തിലധികം റെസിഡൻസ് അസോസിയേഷനുമായാണ് മത്സരിച്ച് ആണ് ഒന്നാമത് എത്തിയത്. എറണാകുളത്ത് വച്ച് നടന്ന ചടങ്ങിൽ  മന്ത്രി എം റോജി ജോണിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയതെന്ന് ഭാരവാഹികൾ തളിപ്പറമ്പിൽ പറഞ്ഞു 

 2024 - 25 വർഷത്തിൽ ജില്ലയിലെ മികച്ച രണ്ടാമത്തെ  റസിഡൻസ് അസോസിയേഷന്റെ അവാർഡും ലഭിച്ചിരുന്നു . വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് എം വി നാരായണൻ,  പ്രജിത്ത്, എം പവിത്രൻ, കെ ഗോവിന്ദൻ, എ വി രാമകൃഷ്ണൻ, രജനി രമാനന്ദ്,പ്രേമ നാരായണൻ, തുടങ്ങിയവർ പങ്കെടുത്തു

Tags