51 വെട്ടിന്റെ രാഷ്ട്രീയം സിപിഎം ഇന്നും തുടരുന്നു; അക്രമരാഷ്ട്രീയത്തിലൂടെ ബംഗാളിനെ തകര്‍ത്തതു പോലെ വടകരയെയും ബോംബിന്റെ നാടാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍ എംപി

CPM continues its politics of 51 percent; CPM is trying to turn Vadakara into a bomb-making land just like it destroyed Bengal through violence politics, says K.C. Venugopal MP

അക്രമരാഷ്ട്രീയത്തിലൂടെ ബംഗാളിനെ തകര്‍ത്തതു പോലെ വടകരയെയും ബോംബിന്റെ നാടാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. വടകര പ്രദേശത്ത് കുറേക്കാലമായി വളരെ ബോധപൂര്‍വമായ അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടിക്കകത്ത് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ടി.പി.ചന്ദ്രശേഖരനെ സിപിഎം  51വെട്ടു വെട്ടി കൊലപ്പെടുത്തിയ നാടാണ് വടകര. ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇവിടെ ബോംബ് നിര്‍മിക്കുകയും അതിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തുകയുമാണ്.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ പ്രവര്‍ത്തകന്റെ  വടകരയിലെ വീടിനു നേരെ ബോംബാക്രമണം നടത്തിയിരിക്കുകയാണ്.സമാധാനപൂര്‍ണമായ നാടാക്കി വടകരയെ മാറ്റാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളോ എതിര്‍പ്പുകളോ ഉള്ളതിന്റെ പേരില്‍ ബോംബെറിയുന്നതും 51വെട്ട് വെട്ടി കൊലപ്പെടുത്തുന്നതുമൊന്നും രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല.

ശബരിമലയും മതങ്ങളുമെല്ലാം ബിജെപിക്ക് വോട്ട് തട്ടാനുള്ള ഉപകരണങ്ങള്‍ മാത്രമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഹിന്ദുക്കളും ക്രൈസ്തവരുമെല്ലാം അവര്‍ക്ക് തിരഞ്ഞെടുപ്പ് വേളയില്‍ മാത്രം ആവശ്യമുള്ള ഉപകരണങ്ങളാണ്. ക്രിസ്മസ് സമയത്ത് കേക്കുമായി വരുന്ന ബിജെപി നേതാക്കളാണ് ഇപ്പോള്‍  നിര്‍ണായക സമയത്ത് ന്യൂനപക്ഷ  സമുദായങ്ങളെ വേട്ടയാടാനുള്ള നിയമവുമായി വന്നിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും കെ.സി.വേണുഗോപാല്‍ സൂചിപ്പിച്ചു.

Tags